മുംബൈ :ഇന്ത്യയിലെ അഞ്ചാമത്തെ മെട്രോറെയില്‍ പദ്ധതിയായ മുംബൈ മെട്രോയിലൂടെ ഇന്നു മുതല്‍
വണ്ടിയോടിത്തുടങ്ങും പദ്ധതിയുടെ പൂര്‍ത്തിയായ വര്‍സോവ-അന്ധേരി-ഘാട്ട്‌കോപ്പര്‍ മേഖലയിലാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ ഒരോ നാലു മിനിറ്റ് ഇടവിട്ട് ട്രെയിന്‍ സര്‍വീസ് നടത്തും.
പണിപൂര്‍ത്തിയായിട്ട് ഏറെ നാളായെങ്ങിലും നിരക്കിനെ കുറിച്ചുള്ള തര്‍ക്കം കാരണം ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. എന്നാല്‍ പ്രദേശിക ബിജെപി എംപിയായ കരിറ്റ് സോമായ് താന്‍ ബലം പ്രയോഗിച്ച് ഉദ്ഘാടനം നടത്തുമെന്ന് ഭീഷണി മുടക്കിയതോടെയാണ് ധൃതിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



