തിരൂരില്‍ രണ്ടര ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം ; യുവാവ് അറസ്റ്റില്‍

തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ കേസില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുപി- നവഭാഗഞ്ച് സ്വദേശി സാജന്‍ ഖാന്‍(19)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നവംബറില്‍ തിരൂര്‍ മുന്‍സിപ്പല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പില്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 12 മൊബൈല്‍ ഫോണുകള്‍ ആണ് കളവ് പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ് ശേഷം മുംബൈയില്‍ നിന്നുമാണ് സാജന്‍ഖാനെ പോലീസ് പിടികൂടിയത്.

പിടികൂടിയ പോലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍,രതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ആയ അഫ്‌സല്‍ എന്നിവര്‍ ഉണ്ടായിരുന്നു. മോഷണം നടത്താന്‍ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെ പറ്റിയും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top