
പാലക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി ഉത്തരവ്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അപേക്ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന് സുരേഷ് കുമാര്‍ അറസ്റ്റിലായത്.
വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. സുരേഷ് കുമാറിന്റെ പ്രവൃത്തി റവന്യൂ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു.
വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിയിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മണ്ണാര്‍ക്കാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പാലക്കയം വിലേജ് ഓഫീസില്‍ പരിശോധന നടത്തിയതില്‍ നിന്ന് പണമല്ലാതെ കൈക്കൂലിയായി വാങ്ങിയ പല വസ്തുക്കളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ പണത്തിനു പുറമെ കണ്ടത്തിയത് കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




