HIGHLIGHTS : ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ മൈതാനത്തിറങ്ങിയത് കറുത്ത ...

ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ മൈതാനത്തിറങ്ങിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്. രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായാണ് കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിച്ചത്. മാച്ച് തുടങ്ങും മുമ്പ് താരങ്ങളും മാച്ച് ഒഫീഷ്യല്‍സും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കാണികള്‍ ഒന്നാകെയും ഒരു മിനിറ്റ് മൗനമാചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ടോസ് വേളയില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അപലപിച്ചു.

വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം ആരംഭിച്ചത്. എട്ട് കളികളില്‍ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ആറാമതാണ്. ഏഴ് കളികളില്‍ നാലു പോയന്റ് മാത്രമുള്ള ഹൈദരാബാദ് ആകട്ടെ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും.
ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഹെന്റിച്ച് ക്ലാസന്റെ ഒറ്റയാള്‍ പോരാട്ട മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(46 പന്തില്‍ 70) സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെയും(19 പന്തില്‍ 40) മികവില്‍ മുംബൈ 15.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു