താനൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

താനൂര്‍: ഉണ്യാലില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്‍മാനില്ല. ഉണ്യാല്‍ സ്വദേശി കാക്കാന്റെ പുരക്കല്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇഹ്‌സാനെ(17)യാണ് കാണാതായത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
കൂട്ടുകാരോടൊത്ത് കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. കളി കഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

തിരൂര്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. താനൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി. പൊന്നാനിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top