നിലമ്പൂര്‍ : കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിയുമായി വന്ന മിനിലോറിയില്‍ 171 പെട്ടികളില്‍ ആയി 4 ടണ്ണോളം ജലാറ്റിന്‍ സ്റ്റിക്ക് കളും ആയിരം ഡിറ്റണേറ്റര്‍ അടങ്ങിയ പെട്ടികളും പിടികൂടി. വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടയിലാണ് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
എറണാകുളം ചെരണിക്കാട്ടില്‍ ജിനദേവ്(37), തൃശ്ശൂര്‍ പൊന്നൂര്‍ക്കര കളപ്പുരയ്ക്കല്‍ സുനില്‍കുമാര്‍(50), തൃശ്ശൂര്‍ അരിമ്പൂര്‍ തഞ്ചപ്പന്‍ ജിനോ(45) എ്ന്നിവരാണ് പിടിയിലായത് പെരുമ്പാവൂരിലേക്ക് പച്ചക്കറിയുമായി പോകുന്ന എന്ന ഭാവേനെയാണ് ഇവര്‍ ചെക്ക്‌പോസ്‌ററിലെത്തിയത്. എക്‌സൈസ് ഉദ്യോഗ്സ്ഥര്‍ ലോറി വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളരിക്കാ ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്. 4375 കിലോ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 1000 ഡിറ്റനേറ്ററുകള്‍ എന്നിവയാണ് പിടികൂടിയത്.
എറണാകുളത്തെ അനൗദ്യോഗിക ക്വാറികളിലേക്കാണ് ഇവ കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്
ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍, പ്രിവന്റിവ് ഓഫീസര്‍ പി പ്രകാശന്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി സുഭാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ടി ഷംനാസ്, അബിന്‍രാജ് കെ എന്നിവരടങ്ങിയ സംഘമാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ലോഡുമായി വന്ന ലോറിയും ചെക്ക്‌പോസ്റ്റില്‍ പിടികൂടിയിരുന്നു. ഇത് തിരികെ അയക്കുകയായിരുന്നു.




