പരപ്പനങ്ങാടി എസ്ബിഐ ശാഖയില്‍ തീപ്പിടുത്തം

പരപ്പനങ്ങാടി; പരപ്പനങ്ങാടി കോര്‍ട്ട് റോഡിലുള്ള സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയുടെ കമ്പ്യൂട്ടര്‍ മുറിയില്‍ തീപ്പിടുത്തം . ഇന്ന് പുലര്‍ച്ച അഞ്ചര മണിയോടെ ഇവിടെ നിന്നു തീയും പുകയും ഉയര്‍ന്നത്. ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയെ നിയന്ത്രിക്കുന്ന ഇന്‍വര്‍ട്ടര്‍ സംവിധാനത്തില്‍ വൈദ്യുതി ഷോര്‍ട്ട് ഉണ്ടായതോടെയാണ് തീയും പുകയും ഉയര്‍ന്നത്
ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ അഗ്നിനിയന്ത്രണ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്ങിലും ആദ്യഘട്ടത്തില്‍ ഇത് നടന്നില്ല. തുടര്‍ന്ന് ഇവര്‍ തിരൂര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഫയര്‍ യൂണിറ്റ് എത്തുന്നതിന് മുമ്പ് തന്നെ വൈദ്യുതി ബന്ധം വിച്ചേദിച്ച് സുരക്ഷാ ജീവനക്കാര്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി.

തിരൂര്‍ ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ എം. കെ പ്രമോദ് കുമാര്‍, ലീഡിങ് ഫയര്‍മാന്‍ സലീംകുമാര്‍, മദനമോഹന്‍, നൂറി ഹിലാല്‍, പ്രദീഷ് കൃഷ്ണകുമാര്‍, ഷിജു, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളാണ് പരപ്പനങ്ങാടിയിലെത്തിയത്.
. ബാങ്കിലെ അടിയന്തിര അഗ്നിനിയന്ത്രണ സുരക്ഷാക്രമീകരണങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ് വലിയ തീപിടുത്തം ഒഴിവാക്കിയതെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗ്സ്ഥര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top