ഇനി അന്വേഷിച്ചിട്ട് കാര്യമില്ല; പൊട്ടിത്തെറിച്ച് വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് ഇനി അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണം ശരിയായ ദിശയില്‍ നടത്താത്ത പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് പോലീസ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്ക് എതിരെയാണ് പോലീസ് അപ്പീല്‍ നല്‍കുന്നത്.

വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും കഴിഞ്ഞദിവസമാണ് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍ പോക്‌സോ കോടതി വെറുതെ വിട്ടത്.

Share news
error: Content is protected !!
Scroll to Top