കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നുരാവിലെ ഏഴരയോടെ പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ മൃതദേഹം.

നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവാനന്ദ വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.
വ്യാഴാഴച് രാവിലെ പത്തരമണിയോടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് കുട്ടിയുടെ അമ്മയും നാല് മാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
കുട്ടിയുടെ അമ്മ അലക്കാന്‍ പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. വീടിനകത്തും പരിസരത്തും തിരക്കിയെങ്ങിലും കുട്ടിയെകാണാനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും വ്യാപകമായ രീതിയില്‍ തെരച്ചില്‍ നടക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയത്തില്‍ ഈ വിവരം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും വലിയ രീതിയിലുള്ള അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പോലീസ് ദേവനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകിരച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top