താനൂരില്‍ ഏഴര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

താനൂര്‍; ഏഴര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. താനൂര്‍ പരിയാപുരം സ്വദേശി തറമ്മല്‍ സാദിഖ്(29), പന്താരങ്ങാടി പതിനാറുങ്ങല്‍ മുഹമ്മദ് ഷഫീഖ്(30), പരിയാപുരം മോര്യ ചിത്രമ്പളളി മുഹമ്മദ് ബാവ(38) എന്നിവരാണ് പിടിയിലായത്. താനൂര്‍ ചിറക്കല്‍ കെപിഎം യുപി സ്‌കൂള്‍ പരിസരത്തുവെച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെഎല്‍ 65 ഇ 8458 ഗുഡ്‌സ് ഓട്ടോറിക്ഷയുള്‍പ്പെടെ പ്രതികളെ പോലീസ് പിടികൂടിയത്.

പ്രതികള്‍ ചെന്നൈയില്‍ നിന്ന് ട്രെയിന്‍മാര്‍ഗം തിരൂര്‍ റെയില്‍ വേസ്റ്റേഷനില്‍ എത്തിച്ച കഞ്ചാവാണ് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ പോലീസിന്റെ പിടികൂടിയത്.

താനൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവര്‍ ഗുഡസ് ഓട്ടോറിക്ഷയില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.

Related Articles