വള്ളിക്കുന്നില്‍ വീട് തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വള്ളിക്കുന്ന്: അരിയല്ലൂര്‍ കൊങ്ങം ബസാറില്‍ വീട് തകര്‍ന്നു വീണ് വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പരേതനായ പുഴക്കല്‍ പരമേശ്വന്റെ ഭാര്യയും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മകളും കുടുംബവും താമസിക്കുന്ന വീടിന്റെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം.

വീട് തകര്‍ന്നു വീണ സമയത്ത് വീടിനകത്തുണ്ടായിരുന്ന മകളുടെ മകന്‍ നിസാര പരിക്കുകളോ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ വീടിന് പുറത്തായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വീട്ടിനുള്ളിലെ സാധന സാമഗ്രികളെല്ലാം നശിച്ചിട്ടുണ്ട്. ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടംബത്തിന് വീടുതകര്‍ന്നത് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് വില്ലേജ്, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

Related Articles