വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ആളപായമില്ല. തിരൂരില്‍ നിന്നും കാങ്കയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.നാളികേരം കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
വ്യാഴാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് സംഭവം. അപകടത്തില്‍പെട്ട ലോറിയില്‍ ഡ്രൈവര്‍ മാത്രമേയുണ്ടായിരുന്നുള്ളു. ഇറക്കത്തില്‍ ലോറി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നുവന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ നിസാരക്ക് നിസാര പരിക്കേറ്റു.
ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




