Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളുടെ സമ്മതം വേണം; കരട് പുറത്തിറക്കി കേന്ദ്രം

HIGHLIGHTS : Minors need parental consent to participate in online gaming; The Center released the draft

രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിങ് നയരൂപീകരണത്തിന് മുന്നോടിയായുള്ള കരട് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ഗെയിമിങ് കമ്പനികള്‍ക്ക് അനുമതി നല്‍കാനും പരാതി പരിഹാരത്തിനും പ്രത്യേക സമിതി രൂപീകരിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗെയിമിങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളുടെ സമ്മതം വേണ്ടിവരും. ദില്ലി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കരട് പുറത്തിറക്കിയത്.

ഉപഭോക്താക്കള്‍ക്ക് ഗെയിമിംഗ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ കെവൈസി നടപടി പൂര്‍ത്തിയാക്കണം. ഗെയമിലെ നിയമങ്ങളും മറ്റ് വിശദാംശങ്ങളും പണമിടപാട് രീതിയും ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കരടിലുള്ളത്. 2022 ല്‍ 2.6 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിങ് വിപണി. ഈ വര്‍ഷം 27 ശതമാനം അധിക വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

ഓണ്‍ലൈന്‍ ഗെയിമിങിന് നിയമത്തിന്റെ ചട്ടക്കൂടൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.  ഗെയിമിങ്ങിലെ വാതുവെപ്പിനും അതുസംബന്ധിച്ച പരസ്യങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുമെന്നതാണ് കരടിലെ പ്രധാന നിര്‍ദേശം. ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തിലാക്കാനാണ് ആലോചന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!