Section

malabari-logo-mobile

സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തില്‍ ദുരിതത്തിലായി കൊടക്കാട് സ്‌പെഷ്യല്‍ സ്‌കൂള്‍

HIGHLIGHTS : Vallikunnu: Kodakkad AWH Special School is suffering due to the violence of anti-socials. When the school authorities arrived this morning, it was ...

പരപ്പനങ്ങാടി:
സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തില്‍ ദുരിതത്തിലായി കൊടക്കാട് എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍. ഇന്ന് രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സ്‌കൂളിലെ വരാന്തയില്‍ സ്ഥാപിച്ചിരുന്ന ഗെയ്റ്റ് ഊരിക്കൊണ്ടുപോയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനുപുറമെ സ്‌കൂളിലെ ഒന്നാം നിലിയിലെ ക്ലാസ് മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ വരാന്തയില്‍ നിന്ന് പുറത്ത് പോകാതിരിക്കാനായി സ്ഥാപിച്ചതായിരുന്നു ഈ ഗേറ്റ്.

നേരത്തെയും പലപ്പോഴായി പലതരത്തില്‍ സ്‌കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നതായി എച്ച് എം സത്യഭാമ ടീച്ചര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ നേരത്തെ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. രാത്രിയാകുന്നതോടെ മദ്യപാനികള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധര്‍ സ്‌കൂളും പരിസരവും അലങ്കോലമാക്കുന്നത് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും.

പത്ത് ദിവസത്തെ അവധികഴിഞ്ഞ് സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കായി ന്യൂയര്‍ ആഘോഷങ്ങള്‍ ഉള്‍പ്പെടയുള്ള പരിപാടികള്‍ സ്‌കൂളില്‍ സംഘിടിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ഏറെ വേദനിപ്പിച്ചെന്ന് പ്രധാനാധ്യാപിക മലബാറി ന്യൂസിനോട് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!