കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ മന്ത്രിയുടെ മകൻ വെടിവെച്ചു; മന്ത്രി മകനെ ഗ്രാമവാസികൾ മർദ്ദിച്ചു

കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ  മന്ത്രിയുടെ മകൻ വെടിയുതിർത്തതായി ആരോപണം. ബീഹാറിലെ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. ടൂറിസം മന്ത്രി നാരായണപ്രസാദ് മകൻ ബബ്ലു കുമാറിനെതിരെയാണ് പരാതി. മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദ്ദിക്കുകയും വെടിയുതിർത്തതായി പറയപ്പെടുന്ന തോക്ക് തട്ടിയെടുക്കുകയും ചെയ്തു.

കുട്ടികളെ ഭയപ്പെടുത്തി ഓടിക്കാൻ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ മകനും ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടി. തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 6 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് പോലീസ് കണ്ടെടുത്തു. പ്രദേശത്ത് പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top