
എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇനി മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. യോഗത്തിൽ സ്ഥിര അംഗത്വമുള്ള എല്ലാവർക്കും തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രം 1974 നൽകിയ ഇളവും 1999ലെ ബൈലോ ഭേദഗതിയും ആണ് ഭേദഗതിയും ആണ് റദ്ദാക്കിയത്.
വിധി വന്നതിൽ ദുഃഖമുണ്ടെന്നും വിശദാംശങ്ങൾ അറിഞ്ഞതിനു ശേഷം അനന്തര നടപടി സ്വീകരിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




