
കോഴിക്കോട് : മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർ അധിക ജോലി ചെയ്ത് പ്രതിഷേധിച്ചു. ജോയിൻ്റ് ആർ.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷൻ അനുപാതം സംബന്ധിച്ചുള്ള അന്യായ ഉത്തരവിനെതിരേ ജില്ലയിലെ മോട്ടോർ വാഹനവകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർ അധികജോലി ചെയ്ത് പ്രതിഷേധിച്ചു. അനുപാതം 2:1-ൽനിന്ന് 8:1 ആക്കി കുറച്ചതിനെതിരേ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എം.വി.ഡി.എസ്.എ.) സം സ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ജീവനക്കാർ രാത്രി എട്ടുവരെ ഓഫീസുകളിൽ ജോലിചെയ്തത്.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നിശ്ചിത ജോലി സമയം പാലിക്കപ്പെടുകയും വേണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. തൊഴിലാളി സൗഹൃദ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
‘Work More to Win Rights’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , കൊയിലാണ്ടി, ഫറോക്ക്, നന്മണ്ട, പേരാമ്പ്ര , വടകര , കോഴിക്കോട് ആർടി ഓഫീസുകളും , സിവിൽ സ്റ്റേഷനിലെ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസും രാത്രി 8 മണി വരെ സ്പെഷ്യൻ റൂൾ ഭേദഗതിക്കെതിരെ അധിക ജോലി ചെയ്ത് പ്രതിഷേധിച്ചു. കേരള മോട്ടോർ വെഹിക്കിൽസ് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ ആർട്ടി ഒ / സബ് ആർട്ടി ഒ ഓഫീസുകളും 8 മണി വരെ പ്രവർത്തിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





