Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ കായിക മേഖലക്ക് ശക്തി പകരുകയാണ് കായിക മഹോത്സവമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

HIGHLIGHTS : Minister V. Abdurahman said that the sports festival is giving strength to the sports sector in Malappuram district

IMG-20231228-WA0118.jpg

ജില്ലയിലെ കായിക മേഖലക്ക് ശക്തിപകരുകയാണ് കായിക മഹോത്സവമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായികമഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്തർദേശീയ നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോജില്ലയിലും കായിക മഹോത്സവം നടത്തുന്നത്. സംസ്ഥാനത്ത് കായിക മേഖലയുടെ മുന്നേറ്റത്തിന് വേണ്ടിപഞ്ചായത്ത് തലം മുതൽ വിവിധ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പ്രീ പ്രൈമറിസ്കൂൾ മുതൽ കായികം ഒരു ഇനം ആയി പഠിപ്പിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. അതിനായിസ്കൂളുകളിൽ പുസ്തകങ്ങളും എത്തിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ സംസ്ഥാനത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങൾഏറ്റെടുത്ത് നടത്തുമെന്നും ഇത്തരം കായിക മഹോത്സവങ്ങളിലൂടെ വിവിധ കായിക ഇനങ്ങൾപരിചയപ്പെടുത്താനുള്ള അവസരം ലഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലാ കായിക മഹോത്സവത്തിന് ഉജ്ജ്വല തുടക്കം

കായിക രംഗത്തെ മികച്ച മുന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന കായിക മഹോത്സവത്തിന് ഉജ്ജ്വല തുടക്കം. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ മന്ത്രി വിഅബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. പി.കെകുഞ്ഞാലിക്കുട്ടി എം. എൽ. മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹക്കീം, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, സ്പോർട്സ് കേരള ഡയറക്ടർ ആഷിഖ്കൈനിക്കര, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വിപി അനിൽകുമാർ, ഒളിമ്പിക് അസസിയേഷൻപ്രസിഡൻ്റ് യു തിലകൻ, സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ, സ്പോർട്സ്കൗൺസിൽ സെക്രട്ടറി വി ആർ അർജുൻ എന്നിവർ സംസാരിച്ചു.

വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ജില്ലയിലെ കായികമേഖലയിൽ മുന്നേറ്റംനടത്തുക എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർഎന്നിവിടങ്ങളിലാണ് നടക്കുന്നത്. ഓരോ കായിക സംഘടനയിൽ നിന്നും തിരഞ്ഞെടുത്ത ടീമുകൾമഹോത്സവത്തിൻ്റെ ഭാഗമായ മൽസരത്തിൽ പങ്കെടുക്കും. പുതിയ കായിക താരങ്ങളെ കണ്ടെത്താനുംവ്യത്യസ്ത കായിക ഇനങ്ങളിലേക്ക് ആകർഷിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

കായിക ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവും, കായിക സെമിനാർ, സ്പോർട്സ് മെഡിക്കൽ പവലിയൻ, കളി വർത്തമാനം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടത്തുന്നു. അടുത്ത വർഷം വ്യത്യസ്ത അഞ്ച്കേന്ദ്രങ്ങളിലായി കായിക മഹോത്സവം സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായി രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.

മഹോത്സവത്തിൻ്റെ ഭാഗമായി 30-ന് വൈകീട്ട് 4.30 മുതൽ ആറുവരെ കോട്ടക്കുന്നിൽകളിവർത്തമാനംചർച്ചനടക്കും. മുൻ എസ്.പി. യു. അബ്ദുൽകരീം മോഡറേറ്ററാകും. 31-ന് വൈകീട്ട് അഞ്ചിന് തിരൂർ എം..എസ്. സെൻട്രൽ സ്‌കൂളിൽ സമാപനസമ്മേളനം നടക്കും.

രാവിലെ പത്തിന് മലപ്പുറം കോട്ടക്കുന്നിൽ നടന്ന സമഗ്ര സെമിനാറോടെയാണ് കായിക മഹോത്സവത്തിന്തുടക്കമായത്.

സെമിനാർ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്തു. ലഹരിയിൽ നിന്ന്യുവതലമുറയെ കായികമേഖലയിലേക്ക് ആകർഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹംപറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ്സർവകലാശാല കായിക വകുപ്പ് മേധാവി ഡോ.വി.പി സക്കീർ ഹുസൈൻ, മാതൃഭൂമി സ്‌പോർട്‌സ് ലേഖകൻവിശ്വനാഥ്, ദേശീയ നീന്തൽ ഫെഡറേഷൻ ചെയർമാൻ എസ്.രാജീവ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്വി.പി അനിൽകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മുൻ ജില്ലാ പോലീസ് മേധാവിയു.അബ്ദുൽ കരീം സ്വാഗതവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ സി.സുരേഷ് നന്ദിയുംപറഞ്ഞു. പരിപാടിയുടെ ഭാഗമായി കായിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.

കായിക താരങ്ങളെ ആദരിച്ചു

മലപ്പുറം കായിക മഹോത്സവത്തിന്റെ ഭാഗമായി ദേശീയഅന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങളെ ആദരിച്ചു. ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടിന് കോട്ടക്കുന്നിൽനടന്ന പരിപാടിയിൽ ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് . ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളല്ല, മറിച്ച് കായിക മേഖലയിലുള്ള മത്സരങ്ങളാണ് നടക്കേണ്ടതെന്ന് ജില്ലാ കളക്ടർപറഞ്ഞു. ഇത് കായിക പുരോഗതിയോടൊപ്പം ജനങ്ങളുടെ ജീവിത ശൈലിയും ആരോഗ്യവും മെച്ചപ്പെടുത്തി ഒരുപുതിയ കായിക സംസ്‌കാരം രൂപപ്പെടുത്താൻ സഹായിക്കും. കായിക പ്രേമികൾ ഏറെയുള്ള ജില്ലയാണ്മലപ്പുറമെന്നും ജില്ലയുടെ കായിക മേഖലയുടെ ഉന്നമനത്തിനായി സർക്കാരും ജില്ലാ ഭരണകൂടവുംസാധ്യമായതെല്ലാം ചെയ്യുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

പരിപാടിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, ഫുട്‌ബോൾ അസോസിയേഷൻജില്ലാ സെക്രട്ടറി ഡോ. പി.എം സുധീർ കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ ടി. മുരുകൻരാജ്, മുൻ ജില്ലാപോലീസ് മേധാവി യു. അബ്ദുൽകരീം, പി. ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

വർണാഭമായി ഘോഷയാത്ര

കായിക മഹോത്സവത്തിന് തുടക്കം കുറിച്ച് മലപ്പുറം നഗരത്തിൽ നടത്തിയ ഘോഷയാത്ര വർണ്ണാഭമായി. വൈകീട്ട്അഞ്ചിന് ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കോട്ടപ്പടിസ്റ്റേഡിയത്തിൽ സമാപിച്ചു. വിവിധ കായിക ഇനങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു ഘോഷ യാത്ര. ബാൻഡ്മേളം, റോളർ സ്കേറ്റിങ്, ആയോധന കലാ പ്രകടനം എന്നിവ ഉണ്ടായിരുന്നു. വിവധ കായിക അസോസിയേഷൻപ്രതിധികൾ, എൻസിസി കേഡറ്റുകൾ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!