Section

malabari-logo-mobile

‘വീഞ്ഞും കേക്കും പരാമര്‍ശം വിഷമിപ്പിച്ചെങ്കില്‍ പിന്‍വലിക്കാം’;തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു;മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : Minister Saji Cherian stands by his stand

തിരുവനന്തപുരം: മോദി നടത്തിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരും ന്യൂനപക്ഷ അംഗങ്ങളും മണിപ്പൂര്‍ വിഷയം ഉന്നയിച്ചില്ല എന്നകാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും മണിപ്പൂര്‍ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതെസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള കേക്കും വീഞ്ഞും രോമാഞ്ചം പരാമര്‍ശം പിന്‍വലിക്കുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു തന്റെ പരാമര്‍ശത്തില്‍ മന്ത്രി വിശദീകരണം നല്‍കിയത്. അവര്‍ക്ക് പ്രയാസമുണ്ടെന്ന് പറഞ്ഞു അതുകൊണ്ട് പിന്‍വലിക്കുന്നു. രാജ്യത്ത് ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണം വര്‍ധിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

sameeksha-malabarinews

മണിപ്പൂര്‍ കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയൊ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വര്‍ധിച്ചു. ജനാധിപത്യ വിരുദ്ധമായ അക്രമ സംഭവങ്ങള്‍ക്കെതിരായ നിലപാടാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചത്. മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു.

ലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!