Section

malabari-logo-mobile

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു;ആശംസകള്‍ അറിയിച്ച് ആരാധകര്‍

HIGHLIGHTS : Actor Shine Tom Chacko got engaged; fans congratulated him

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡല്‍ തനൂജയാണ് ജീവിതപങ്കാളി. ദീര്‍ഘനാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ സംബന്ധിച്ചത്. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും. എന്‍ഗേജ്‌മെന്റ് സ്‌പെഷ്യല്‍ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിട്ടുണ്ട്.

sameeksha-malabarinews

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ആദ്യമായി ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനുപിന്നാലെ ഷൈന്‍-തനൂജ പ്രണയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!