Section

malabari-logo-mobile

നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : Minister PA Muhammad Riaz dedicated the Nila Tourism Bridge and the Nila Road to the nation

പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.

റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഹാര്‍ബര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.

sameeksha-malabarinews

നോര്‍ക്കാ റൂട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷഹീര്‍, മിസിരിയാ സൈഫുദ്ധീന്‍, ബിനീഷ മുസ്തഫ, ബീന ടീച്ചര്‍, ഷംസു കല്ലാട്ടേല്‍, നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫാ നാസര്‍, എ.കെ സുബൈര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. 330 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ക്കണ്ട് കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിര്‍മാണം. 10 കോടി രൂപ ചെലവിലാണ് നിള ടൂറിസം റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!