
തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള നടപ്പാതയിലെ കുഴി അടക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ്. സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി അംഗം കെ കേശവന്‍, ബ്രാഞ്ച് അംഗം സിപി സുബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ചത്.
പരപ്പനങ്ങാടി പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണു, ഓവര്‍സിയര്‍ സഫീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും കുഴി അടക്കുന്നതിന് വേണ്ടി കരാറുകാരന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നടപ്പാതയിലെ കുഴി കാരണം കാല്‍നട യാത്രക്കാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് കുഴിയില്‍ വീണിരുന്നത്.
ഇതിനെ തുടര്‍ന്ന് ഹോളോബ്രിക്‌സ് വെച്ച് കുഴി താല്‍ക്കാലികമായി സിപിഎം പ്രവര്‍ത്തകര്‍ അടച്ചിരുന്നു.
തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി അംഗം കെ കേശവന്‍, ബ്രാഞ്ച് അംഗം സിപി സുബീഷ് എന്നിവര്‍ നിവേദനം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




