
കോഴിക്കോട് : മധ്യവയസ്‌കനെ മദ്യമൊഴിച്ച് കത്തിച്ച കേസില്‍ പ്രതിക്ക് ജീ വപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തമിഴ്‌നാട് സ്വ ദേശി മണിവര്‍ണനെയാണ് കോഴിക്കോട് സെക്കന്‍ഡ് അഡീ ഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുതല്‍ തടവനുഭവിക്കണമെന്നും വിധി യില്‍ പറയുന്നു.
2022 മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തെ കടവരാന്തയില്‍ കിടക്കുകയായിരുന്ന കൊടുവള്ളി വലിയ പറമ്പ് സ്വദേശി തണ്ണിക്കുണ്ടുങ്ങല്‍ ഷൗക്കത്തി(48)നെയാണ് മദ്യമൊഴിച്ച് കത്തിച്ച് കൊന്നത്.
മണിവര്‍ണന്റെ കൈവശമുണ്ടായിരുന്ന മദ്യവുമായി ബന്ധപ്പെട്ട് ഇരുവരും വാക് തര്‍ക്കവും അടിപിടിയുമുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ മണിവര്‍ണന്‍ രാത്രി പത്തരയോടെ കൃത്യം നിര്‍വഹിക്കുകയായിരുന്നു.
മാരകമായി തീപ്പെള്ളലേറ്റ ഷൗക്കത്ത് ചികിത്സയിലിക്കെ മരിച്ചു. ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ട പ്രതിയെ ടൗണ്‍ പൊലീസ് തലശേരിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ടൗണ്‍ അസി. കമീഷണര്‍ ബിജുരാജ്, ടൗണ്‍ എസ്‌ഐമാരായ അനൂപ്, ജയശ്രീ, മുഹമ്മദ് സബീര്‍, സീനിയര്‍ സിവില്‍ പൊ ലീസ് ഓഫീസര്‍മാരായ ബി നില്‍, പ്രബീഷ്, അനൂജ്, സജീ ഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജു, ജിതേന്ദ്രന്‍ എന്നിവരായിരുന്നു അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




