
കോഴിക്കോട് : നിര്‍ത്തിയിട്ട കാറില്‍നിന്ന് മോഷണം നടത്തിയയാള്‍ പിടിയില്‍. യുപി ഗൊരഖ്പുര്‍ സ്വദേശി സോനു(23)വിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സൗത്ത് ബീച്ച് സാഫ്രാന്‍ ഡേറ്റ്‌സ് ആന്‍ഡ് നട്സ് എന്ന കടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും അരപവന്‍ തൂക്കമുള്ള രണ്ട് മോതിരവും എടിഎം കാര്‍ഡും ബ്ലൂ ടുത്ത് ഹെഡ്‌സെറ്റും പെന്‍ഡ്രൈവും എട്ടായിരം രൂപയുമാണ് കവര്‍ന്നത്. 61,000 രൂ പയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
വടകര സ്വദേശിനിയും കുടുംബവും ഞായറാഴ്ച രാത്രി പത്തോടെയാണ് ബീച്ചിലെത്തിയത്. ബീച്ചില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുടുംബം പുലര്‍ച്ചെ ഒന്നരയോടെയാണ് മടങ്ങിയെത്തിയത്.
കാറിനുള്ളില്‍ രണ്ട് ബാഗുക ളിലായി സൂക്ഷിച്ച സാധനങ്ങളാണ് പ്രതി കവര്‍ന്നത്. ഉടന്‍ ടൗണ്‍ പൊലീസില്‍ പരാതിപ്പെട്ടു. കാര്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്ഐമാരായ ജെയിന്‍, മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജു, വന്ദന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തൂ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




