2026 വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതുവത്സര സമ്മാനമായി കുറ്റ്യാടി ബൈപ്പാസ് നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നങ്ങേലിക്കണ്ടിമുക്ക് വളയന്നൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ വിവരവും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ , വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ ലീബ സുനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ഷമീന , കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ സബിന മോഹന്‍, മെമ്പര്‍മാരായ ഹാഷിം നമ്പാട്ടില്‍, സി കെ സുമിത്ര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സുപ്രണ്ടിംഗ് എഞ്ചിനീയര്‍ യു പി ജയശ്രീ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷമണന്‍ നന്ദിയും പറഞ്ഞു.
കുറ്റ്യാടി ഊരത്ത് റോഡില്‍ നിന്നും ആരംഭിച്ച് വലക്കെട്ട് കൈപ്രംകടവ് അവസാനിക്കുന്ന റോഡില്‍ നങ്ങേലിക്കണ്ടിമുക്ക് വളയന്നൂര്‍ റോഡ് വരെയുള്ള 980 മീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഒന്നര കോടി ചെലവഴിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




