തിരൂരങ്ങാടി: ഉംറ തീര്‍ഥാടനത്തിന് പോയ മൂന്നിയൂര്‍ സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂര്‍ ചിനക്കല്‍ കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കല്‍ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ പോയി ഉംറ നിര്‍വഹിച്ചതിനു ശേഷം മദീനയില്‍ വെച്ചാണ് സംഭവം.
റൗള സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു ശേഷം താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസ തടസ്സം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. മകള്‍ ബുഷറ കൂടെ ഉണ്ടായിരുന്നു.
നജ്മുന്നിസ മറ്റൊരു മകളാണ്. മദീന ജന്നത്തുല്‍ ബഖിയ്യയില്‍ മറവ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



