കൈറ്റ് ഫെസ്റ്റിവലിന് അഭിനന്ദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:പട്ടം പറത്തിയും പട്ടം പറത്തുന്നവരെ അഭിനന്ദിച്ചും ടൂറിസം  മന്ത്രി മുഹമ്മദ് റിയാസ് കൈറ്റ്ഫെസ്റ്റിവൽ നടക്കുന്ന മറീന ബീച്ചിലെത്തി. വിയ്റ്റ്നാം, ഒമാൻ , തുർക്കി, ഫ്രാൻസ്, ന്യൂസിലാൻഡ് എന്നീരാജ്യങ്ങളിൽ നിന്നുള്ള കൈറ്റ് റണ്ണർമാർക്ക് മന്ത്രി ഉപഹാരം നൽകി.

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ  വിജയകരമാക്കുന്നതിൽ കൈറ്റ് ഫെസ്റ്റിവൽ നിർണ്ണായക പങ്ക്വഹിച്ചതായി മന്ത്രി പറഞ്ഞു. ഉപഹാരങ്ങൾ സമർപ്പിച്ച ശേഷം കൈറ്റ് ഫെസ്റ്റിവലിന് എത്തിയപ്രതിനിധികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും പട്ടം പറത്തിയും മന്ത്രിയും ഒപ്പം കൂടി .

നാലു ദിവസങ്ങളിലായി വിവിധ വർണ്ണങ്ങളിലുള്ള വ്യത്യസ്ത പട്ടങ്ങളാണ് ബേപ്പൂരിന്റെ ആകാശത്ത് പാറിപറന്നത്. ഏഴു വയസ്സുകാരി കുറ്റിച്ചിറ സ്വദേശി അസം മുതൽ ന്യൂസിലാന്റ് സ്വദേശിയായ 70 വയസ്സുകാരി  ഡേമിലി യോൺ  വരെ ഇത്തവണ കൈറ്റ് ഫെസ്റ്റിവലിന് പട്ടം പറത്താൻ ബേപ്പൂരിലെത്തിയിരുന്നു.

സമാപന ദിവസവും ബേപ്പൂർ കൈറ്റ് ഫെസ്റ്റിവൽ കാണാൻ നിരവധി പേരുണ്ടായിരുന്നു. നിരവധി കുട്ടികൾക്കുംമുതിർന്നവർക്കും കൈറ്റ് ഫെസ്റ്റിവലിൽ പട്ടം പറത്തൽ പരിശീലനം നൽകിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top