പരപ്പനങ്ങാടി : പരപ്പനങ്ങാടി മർച്ചന്റസ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ മേളക് ഗംഭീര സമാപ്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജിഉദ്ഘാടനം ചെയ്തു. മരണപെടുന്ന ഒരു വ്യാപാരിക് പത്തു ലക്ഷം രൂപയുടെ മരണാനന്തര സുരക്ഷയും മാറാരോഗികൾക്ക് ചികിത്സ സുരക്ഷയും ഉറപ്പാക്കിയ പദ്ധതിക് ഇന്ത്യയിൽ ബദലില്ലന്നും ഇത്തരം സുരക്ഷ പദ്ധതികൾപൊതു സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അശറഫ് കുഞ്ഞാവാസ് അദ്ധ്യക്ഷത വഹിച്ചു . മുൻസിപ്പൽചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് , കേരള സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം നിയാസ്പുളിക്കലകത്ത് , നഹാസ് എം. ഡി. ഡോ മുനീർ നഹ, വ്യപ്രാരി വ്യവസായി ഏകോപന സമിതി നേതാക്കളായമലബാർ ബാവ ഹാജി, ബഷീർ കാടാമ്പുഴ , യൂത് വിങ്ങ് സംസ്ഥാന അധ്യക്ഷൻ സലിം രാമനാട്ടുകര എന്നിവർസംസാരിച്ചു. ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപിച്ച ഡോ: കബീർ ഹാജി, റഫീഖ് സ്വർണാലയ എന്നിവർക്ക്ബിസിനസ് അവാർഡും മികച്ച സംഘാടകൻ മണ്ഡലം അധ്യക്ഷൻ മുജീബ് ദിൽ ദാറിന് യൂത്ത് വിങ്ങിന്റെസംഘടന അവാർഡും നൽകി ആദരിച്ചു. സെക്രട്ടറി ഏ. വി. വിനോദ് കുമാർ സ്വാഗതവും ഫൈനാൻസ് ഹരീഷ്ബ്രാസ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




