Section

malabari-logo-mobile

”തെറ്റ്‌ ചെയ്‌തെന്ന്‌ നെഞ്ചില്‍ കൈവച്ച്‌ ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാജിവെയ്‌ക്കാം’ മന്ത്രി കെ.ടി. ജലീല്‍

HIGHLIGHTS : തിരുവനന്തപുരം രാജി ആവിശ്യത്തില്‍ കേരളത്തില്‍ പ്രക്ഷോഭം മുറുകുമ്പോള്‍ തന്റെ

തിരുവനന്തപുരം രാജി ആവിശ്യത്തില്‍ കേരളത്തില്‍ പ്രക്ഷോഭം മുറുകുമ്പോള്‍ തന്റെ ആദ്യപ്രതികരണവുമായി മന്ത്രി കെടി ജലീല്‍. മുസ്ലീം ലീഗ്‌ അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി തങ്ങള്‍ താന്‍ തെറ്റ്‌ ചെയ്‌തെന്ന്‌ നെഞ്ചത്ത്‌ കൈവച്ച്‌ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന്‌ കെടി ജലീല്‍. കുഞ്ഞാലിക്കുട്ടി സാഹിബിനോടും ഇതുതന്നെയാണ്‌ പറയാനുള്ളതെന്നും ജലീല്‍. കൈരളി ചാനലിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

മുസ്ലീംലീഗില്‍ ഞാന്‍ ഭാരവാഹിത്വം കൈകാര്യം ചെയ്‌തിരുന്ന കാലത്ത്‌ ഒരു സാമ്പത്തിക ആരോപണം, ഒരു പത്തു പൈസ ഒരാളില്‍ നിന്നും പിരിച്ച്‌ കണക്ക്‌ കാണിച്ചിരുന്നില്ല എന്നതിന്റെ പരാതി എന്റെ സഹപ്രവര്‍ത്തകരോ, ഏതെങ്ങിലും ലീഗ്‌ പ്രവര്‍ത്തകരോ തന്നിട്ടുണ്ടോ ജലീല്‍ തങ്ങളോട്‌ ചോദിച്ചു. കുഞ്ഞാലിക്കുട്ടിയോടും ഇതേ ചോദ്യം തന്നെയാണുളളതെന്നും ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഭാരവാഹികയായിരുന്ന കാലത്ത്‌ യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിലിരുന്നിരുന്ന തന്നെ കുറിച്ച്‌ ഏതെങ്ങിലും തരത്തിലുള്ള സാമ്പത്തിക കുറ്റമോ അഴിമതിയോ നടത്തിയതായി ആരെങ്ങിലും ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു.
കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും ഒരു പക്ഷേ സമരം ചെയ്യുന്നത്‌ എന്നക്കുറിച്ച്‌ അറിയാത്തതുകൊണ്ടാണെന്നെങ്ങിലും കരുതാം, പക്ഷേ എന്നെ എന്നെക്കാളും മനസ്സിലാക്കിയിട്ടുള്ള പാണക്കാട്‌ തങ്ങളുടെ പാര്‍ട്ടി. മുനവറലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം കൊടുക്കുന്ന യൂത്ത്‌ ലീഗ്‌ എനിക്ക്‌ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന്‌ പറയുമ്പോള്‍ അതിന്റെ ഒരു വിശ്വാസതെയെ കുറിച്ച്‌ അവരെങ്ങിലും ആലോചിക്കേണ്ടേ എന്നും ജലീല്‍ ചോദിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!