ദില്ലി :കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ട അന്തരിച്ചു. രാവിലെ 7.50 മണിയോടെയാണ് മരണം സംഭിവിച്ചത്. ഇന്ന് രാവിലെ 6.30 മണിയോടെ ദില്ലി ഇന്ദിരഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന വഴിയെ ആണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ഇദ്ദേഹത്തെ എയിംസ് ആശുപത്രിയിലെ അത്യാഹിത ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചിങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
അരബിന്ദോ ചൗക്കിനടുത്തുള്ള ലോധി റോഡില്‍ വച്ച് മറ്റൊരു കാര് മന്ത്രി ,സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നുവന്നാണ് പ്രാഥമിക വിവരം
മഹാരഷ്ടയിലെ ബീഥ് മണ്ഡലത്തില്‍ നിന്ന ജയിച്ച അദ്ദേഹം വിജയാഹ്ലാദറാലിയില്‍ പങ്കെടുക്കാനായി മുംബൈക്ക് തിരിച്ചതായിരുന്നു.




