
സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനം ഇത്തവണ മുതല്‍ നടപ്പാക്കും. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം വര്‍ഷാന്ത്യ പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനവും പഠനപിന്തുണയും നല്‍കിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കുകയാണ്.
പൊതുവിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് എഴുത്ത് പരീക്ഷയിലെ മിനിമം മാര്‍ക്ക് സംവിധാനം നടപ്പാക്കുന്നത്. ഓരോവിഷയത്തിനും എഴുത്തുപരീക്ഷയില്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് വീതം നേടേണ്ടതുണ്ട്. ഇത്രയും മാര്‍ക്ക് നേടാത്ത കുട്ടികളുടെ കാര്യത്തില്‍ പഠന പിന്തുണ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഓണപ്പരീക്ഷയുടെ ഫലം, ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. ഇതില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്ക് സെപ്തംബറില്‍ തന്നെ പ്രത്യേക പരിശീലനം നല്‍കുന്നതിനായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പഠന പിന്തുണ പരിപാടി സംഘടിപ്പിക്കണം. ഈ പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കാന്‍ പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകണം. എ ഇ ഒ മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ?ഗസ്ഥര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.
അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




