
പന്തീരാങ്കാവ് ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ടോളില്‍ ഇളവ് . ഇവര്‍ക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പാസ് അനുവദിക്കും. ഇതുപയോഗിച്ച് ഒരുമാസം എത്രതവണയും യാത്രചെയ്യാം.
ഈ പാസുള്ളവര്‍ക്കും ഫാസ്ടാഗ് ഉപയോഗിക്കാമെങ്കിലും പാസില്‍നിന്ന് മാത്രമേ തുക പിടിക്കൂ. ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ക്ക് ടോളില്ലാതെ യാത്രചെയ്യാം. ഈ മാസം 30-ന് രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി പൂര്‍ണമായി തുറന്നുകൊടുക്കും.
സെപ്റ്റംബര്‍ മുതലാണ് ടോള്‍പിരിവ് തുടങ്ങുക. പന്തീരാങ്കാവില്‍ കൂടത്തുംപാറയില്‍ രണ്ടുഭാഗത്തായാണ് ടോള്‍പ്ലാസ നിര്‍മിച്ചത്. രണ്ടിടത്തുമായി അഞ്ചുവീതം ട്രാക്കുകളുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




