
കുറ്റിപ്പുറം : ഗവ.ടെക്നിക്കിൽ ഹൈസ്കൂൾ വിജയോൽസവം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എം എൽ എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. ടി എച്ച് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു.
ചടങ്ങിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ എം. പി. അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വേലായുധൻ, എം. വി , വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സയ്യിദ് ഫസൽ അലി സക്കാഫ്, പി.ടി.എ വൈസ് പ്രസിഡൻ്റ് രാജൻ സി.പി . അഷറഫലി വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു, സ്കൂൾ സൂപ്രണ്ട് ശ്രീ അലി കെ. സ്വാഗതവും ലിൻസൺ ആൻ്റണി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




