കായിക പ്രേമികള്‍ക്ക്‌ പ്രതീക്ഷയേകി തേഞ്ഞിപ്പലത്ത് മിനിസ്റ്റേഡിയത്തിനും ഓപ്പണ്‍ ജിംനേഷ്യത്തിനും പദ്ധതി

തേഞ്ഞിപ്പലം :കായിക പ്രതിഭകള്‍ക്കും കായിക പ്രേമികള്‍ക്കും പ്രതീക്ഷയേകി തേഞ്ഞിപ്പലത്ത് മിനി സ്റ്റേഡിയം. തേഞ്ഞിപ്പലം ചാപ്പപ്പാറയിലാണ് 75 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയം പണിയുന്നത്. സ്റ്റേഡിയത്തിന് അനുബന്ധമായി 10 ലക്ഷം രൂപയുടെ ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കും.

റവന്യൂ വകുപ്പില്‍ നിന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് 14 ലക്ഷം രൂപ നല്‍കി ഏറ്റെടുത്ത ചാപ്പപ്പാറയിലെ 1.99 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
തിരൂരങ്ങാടി തഹസില്‍ദാര്‍ സ്ഥലത്തിന് പട്ടയം നല്‍കിയതോടെ ചാപ്പപ്പാറയില്‍ സ്റ്റേഡിയം നിര്‍മാണത്തിന് അനുകൂലസാഹചര്യം ഒരുങ്ങുകയായിരുന്നു. തേഞ്ഞിപ്പലത്ത് മിനി സ്റ്റേഡിയം വേണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നിറവേറുന്നത്.

പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നാണ് സ്റ്റേഡിയം നിര്‍മാണത്തിനും ഓപ്പണ്‍ ജിംനേഷ്യത്തിനുമായി 85 ലക്ഷം രൂപ അനുവദിച്ചത്. തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതോടെ പ്രവൃത്തി തുടങ്ങും.

Share news
error: Content is protected !!
Scroll to Top