നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം; ലെന്‍സ്ഫെഡ്

തിരൂരങ്ങാടി: നിര്‍മാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ലെന്‍സ്ഫെഡ് തിരൂരങ്ങാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരേ 29ന് വിവിധകേന്ദ്രങ്ങളില്‍ പ്രതിഷേധകൂട്ടായ്മ നടത്താനും തീരുമാനിച്ചു.

ചെമ്മാട്ട് നടന്ന സംഗമം ലെന്‍സ്ഫെഡ് സ്റ്റേറ്റ് ബില്‍ഡിങ് റൂള്‍ കമ്മറ്റി ചെയര്‍മാന്‍ കെ. സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ബി. സജി മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ്ഫെഡ് അംഗങ്ങളായ പരപ്പനങ്ങാടി നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദലി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഐ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വി.എം. റിയാസ്, മുഹമ്മദ് ഇഖ്ബാല്‍, സനില്‍ നടുവത്ത്, കെ.കെ. അമീര്‍, കെ. ഇല്ല്യാസ്, ടി.പി. ഹര്‍ഷല്‍ എന്നിവര്‍ സംസാരിച്ചു .അസ്ഫറലി അനുശോചന പ്രമേയം അവതരിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top