തിരൂരങ്ങാടി: തിരൂരങ്ങാടിക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ മിനി വൈദ്യുതി ഭവനം യാഥാര്‍ത്ഥ്യമാകുന്നു . പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം.എം.മണി നാളെ (ബുധനാഴ്ച) 11.30 ന് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനം കഴിഞ്ഞുള്ള പ്രാദേശിക ചടങ്ങില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം എം എല്‍ എ. അധ്യക്ഷത വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥി ആയിരിക്കും.
തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍, തിരൂരങ്ങാടി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, വെന്നിയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്നീ ഓഫീസുകളാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. 470 സ്‌ക്വയര്‍ മീറ്ററില്‍ രണ്ടു നിലകളിലായാണ് വെന്നിയൂരിലെ പുതിയ കെട്ടിടം. 94 ലക്ഷം രുപ ചെലവില്‍ 2017 ലാണ് നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ വാടക കെട്ടിടങ്ങളിലാണ് തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസ്, സബ് ഡിവിഷന്‍ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നത്. സ്റ്റീല്‍ കോപ്ലക്‌സ് പ്രവര്‍ത്തിച്ചിരുന്ന 3.46 ഏക്കര്‍ ഭൂമിയിലെ 24 സെന്റിലാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. കൂടുതല്‍ സ്ഥലസൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറുന്നതോടെ ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിന് കൂടുതല്‍ സൗകര്യവും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനവും ലഭ്യമാകും.
സ്റ്റീല്‍ കോംപ്ലക്സ്സ് ലിമിറ്റഡ് എന്ന വ്യവസായ സ്ഥാപനമാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റീല്‍ കോപ്ലക്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ കെ എസ് ഇ ബിക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാനായി കഴിഞ്ഞ എല്‍ ഡി എഫിന്റെ കാലത്ത് ഭൂമി കെ.എസ്.ഇ.ബി.ക്ക് സര്‍ക്കാറിന് കൈമാറുകയായിരുന്നു. 3.46 ഏക്കര്‍ വിസ്തൃതിയുള്ള ഈ ഭൂമിയില്‍ ഭാവിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷന്‍, സബ്ബ് സ്റ്റേഷന്‍, പോള്‍ കാസ്റ്റിംഗ് യൂണിറ്റ് തുടങ്ങിയ പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്.




