പരപ്പനങ്ങാടി: പരപ്പനങ്ങാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റികളെ ബന്ധിപ്പിക്കുന്ന പാലത്തിങ്ങല്‍ പുതിയപാലം ഫെബ്രുവരി 17ന്‌് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. 15 കോടി രൂപ മുടക്കിയാണ് കീരനെല്ലൂര്‍ പുഴക്ക് കുറുകെ ഈ പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ബുധനാഴ്‌ച വൈകീട്ട് നാലുമണിക്കാണ് ഉദ്‌ഘാടന ചടങ്ങ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും പാലത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ അധ്യക്ഷനാകുന്ന തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബ് ശിലാഫലകം അനാച്ഛാദനം ചെയ്യും.
പണി പൂര്‍ത്തിയായി ദീപാലംകൃതമായി നില്‍ക്കുന്ന പാലം ഇന്ന് രാത്രിയില്‍ കുട്ടികളും സ്‌ത്രീകളുമടക്കം നിരവധിപേരാണ് സന്ദര്‍ശിക്കുന്നത്. പാലത്തിങ്ങലാകെ ഉത്സവപ്രതീതിയാണ്. രാത്രി വൈകിയും പാലത്തില്‍ സെല്‍ഫിയെടുക്കുന്നവര്‍ നിരവധിയാണ്.
2017 നവംബര്‍ 26ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഈ പുതിയപാലത്തിന് തറക്കല്ലിട്ടത്. വരാനിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗതപാതയായതിനാല്‍ പുഴയില്‍ തൂണുകള്‍ ഇല്ലാതെയാണ് നിര്‍മ്മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സമയബന്ധിതമായി നിര്‍മ്മാണ്‌ം പൂര്‍ത്തിയാക്കിയത്.
നിലവിലെ വീതികുറഞ്ഞ പഴയപാലത്തിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമായിരുന്നു. ഗതാഗതക്കുരിക്ക് സ്ഥിരം കാഴ്‌ചയായിരുന്നു. കഴിഞ്ഞ മഹാപ്രളയകാലത്ത് പാലത്തിന് മുകളിലേക്ക് പോലും വെള്ളമെത്തിയത് കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നുത്.
12 മീറ്റര്‍ വീതിയുള്ള പാലത്തിന് ഇരുവശത്തും കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതയും ഒരുക്കിയിട്ടുണ്ട്. 100.4 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്




