തിരൂരങ്ങാടി ; കക്കാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍ . താമരശേരി താലൂക്ക് പുതുപ്പാടി കാരക്കുന്ന് സ്വദേശിയും ഇപ്പോള്‍ ത കക്കാട് താമസക്കാരനുമായ സജി എന്ന തോമസ് കുര്യന്‍ (49) ആണ് പിടിയിലായത് .
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.മധുസൂദനന്‍ പിള്ളയും പാര്‍ടിയും കക്കാട് വെച്ച് കഞ്ചാവ് വില്‍പനക്കിടെയാണ് ഇയാളെ പിടികൂടിയത്.
തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിന്‍മേല്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ എക്‌സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതല്‍ പേര്‍ കഞ്ചാവ് വില്‍പനക്കാരായുണ്ടെന്നും കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ പിടികൂടാനാകുമെന്നും സര്‍ക്കാള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, യൂസഫ്, ദിദിന്‍, വനിത ഓഫീസര്‍ രോഹിണികൃഷ്ണ, എക്‌സൈസ് ഡ്രൈവര്‍ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




