Section

malabari-logo-mobile

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കമായി

HIGHLIGHTS : Meri Matti Mera Desh campaign started

മേരി മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂര്‍ മൈലാടിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്.

പരിപാടിയില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌കീം, യുവജന ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 75 വൃക്ഷത്തൈകള്‍ നടും. ആഗസ്റ്റ് 16 മുതല്‍ ബ്ലോക്ക് തല പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മണ്ണ് ഡല്‍ഹിയില്‍ 27 ന് എത്തിക്കും.

sameeksha-malabarinews

പരിപാടിയില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കമറുന്നീസ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, എന്‍.വൈ.കെ കോഡിനേറ്റര്‍ ഡി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ‘മേരി മാട്ടി മേരാ ദേശ്’ – ”എന്റെ മണ്ണ് എന്റെ രാജ്യം” എന്ന പരിപാടിയുടെ ഭാഗമായി യുവജന കാര്യാ കായിക മന്ത്രലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, യൂത്ത് വോളണ്ടിയര്‍മാര്‍ , തൊഴിലുറപ്പു ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 151 എണ്ണത്തില്‍ ഇന്നും ഇന്നലെയുമായി 8925 ല്‍ പരം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയര്‍ത്തുകയും പ്രധാന മന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രണ്‍) എടുക്കുകയും, ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. വിവിധ ജില്ലകളില്‍ കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍, എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു . തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ലോക്കില്‍ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൂടി 75000 ഓളം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും.

പരിപാടിയുടെ ഭാഗമായ എല്ലാ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തില്‍ സമാഹരിക്കുകയും, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണും പ്രത്യേക സ്ഥലത്തു സമാഹരി ച്ചു നെഹ്റു യുവ കേന്ദ്ര യുടെ വോളണ്ടിയര്‍മാര്‍ ആഗസ്റ്റ് 27 നു മുന്‍പ് ന്യൂഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്യും. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തില്‍ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥിനു സമീപം അമൃത വാടിക തീര്‍ക്കുീ. പ്രധാനമന്ത്രിയും മറ്റു രാഷ്ട്ര നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!