Section

malabari-logo-mobile

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മത്സരം തീപാറി;ഔദ്യോഗിക പക്ഷത്തിന് ഉജ്വല വിജയം.

HIGHLIGHTS : ഹംസ കടവത്ത്.പരപ്പനങ്ങാടി: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി എം.വി. മുഹമ്മദലി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ജില്ലാ സെക്രട്ടറി അശ്‌റഫ് ശി...

ഹംസ കടവത്ത്

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മത്സരം തീപാറി;ഔദ്യോഗിക പക്ഷത്തിന് ഉജ്വല വിജയം.
പരപ്പനങ്ങാടി: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി എം.വി. മുഹമ്മദലി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ജില്ലാ സെക്രട്ടറി അശ്‌റഫ് ശിഫയും മുന്‍ മണ്ഡലം അദ്ധ്യക്ഷന്‍ അശ്‌റഫ് ജന്നാത്തും നേതൃത്വം നല്‍കിയ പക്ഷത്തെയാണ് നിലവിലെ ഭരണാധികാരികള്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം പരാജയപെടുത്തിയത്. എന്നാല്‍ പരാജയം അംഗീകരിക്കുന്നതായും തെരഞ്ഞടുക്കപ്പെട്ട നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ അശ്‌റഫ് ശിഫ പറഞ്ഞു. അതെസമയം ക്രിയാത്മക വിമര്‍ശനങ്ങളെ പൂര്‍ണമായും ഉള്‍കൊള്ളുമെന്നും എല്ലാവരെയും ഒറ്റകെട്ടായി നയിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എം വി . മുഹമദലി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിന്റെ വാശിയും ആവേശവും നിലനിന്ന സാഹചര്യത്തിലെ അവസാന നിമിഷവും ജില്ലാനേതാക്കള്‍ ഇരുപക്ഷത്തിനുമിടയില്‍ സമവായ നീക്കങ്ങള്‍ക്ക് തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല .

sameeksha-malabarinews

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല നേതാക്കളായ പി. എ. ബാവ , ബഷീര്‍ കാടാമ്പുഴ, മലബാര്‍ ബാവഹാജി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. എ. വി. വിനോദ് കുമാര്‍ വരവ് ചെലവ് കണക്കും ഹരീഷ് റിപ്പോര്‍ട്ട് വായനയും നടത്തി. അശ്‌റഫ് കുത്താവാസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്  മറുപടി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!