Section

malabari-logo-mobile

ഒഡീഷ തീരത്ത് ആഞ്ഞടിച്ച് ഫോനി

HIGHLIGHTS : കൊല്‍ക്കത്ത: ഒഡീഷ തീരത്തെ വിറപ്പിച്ച് ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുതി തീരത്താണ് ഫോനി കരയില്‍ ആഞ്ഞടിച്ചിരിക്കുന്നത്. ശക്തമായ കാറ്റു...

കൊല്‍ക്കത്ത: ഒഡീഷ തീരത്തെ വിറപ്പിച്ച് ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുതി തീരത്താണ് ഫോനി കരയില്‍ ആഞ്ഞടിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയുമാണ് ഇവിടെ. മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് പുരിയില്‍ കാറ്റ് വീശുന്നത്. 9 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഭുവനേശ്വറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്റര്‍ ആയിരുന്നു.

ഫോനി പശ്ചിമബംഗാള്‍ ഭാഗത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പന്ത്രണ്ട് ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിരിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തു നിന്ന് നീങ്ങുന്ന ഫോനി ബംഗാളിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കാറ്റ് വീശുക.

sameeksha-malabarinews

വ്യാഴാഴ്ച രാത്രി 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിടും. ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ തീരദേശ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷ ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേന സജ്ജമാക്കിയിരിക്കുന്നത്.

ഒഡീഷയിലെ മയര്‍ഭഞ്ച്, ഗന്‍ജം, ഗജപതി,പുരി,നയഗഢ്,കട്ടക്ക്, ധന്‍കനല്‍,ജഗത് സിങ് പൂര്‍ തുടങ്ങി 15 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പശ്ചിം,പുര്‍ബ,മോദനിപൂര്‍വ, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത, എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങിയ ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.

മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷയിലും യോഗം ചേര്‍ന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!