Section

malabari-logo-mobile

പി.ടി.എം എച്ച്എസ് എസ് ഗ്ലോബല്‍ അല്‍ മിനി മീറ്റില്‍ ‘സ്വപ്നങ്ങളുടെ പൂക്കള്‍”പ്രകാശനം ചെയ്തു

HIGHLIGHTS : എടപ്പലം: പി.ടി.എം.ഹയര്‍ സെക്കന്ററി ഗ്ലോബല്‍ അല്‍ മിനി മീറ്റ് സമാപിച്ചു. ഇരുപതു വര്‍ഷങ്ങളുടെ ഇടവേളകളില്‍ സ്‌ക്കൂളിന്റെ പടികളിറങ്ങി ജീവിതത്തിന്റെ വിവ...

എടപ്പലം: പി.ടി.എം.ഹയര്‍ സെക്കന്ററി ഗ്ലോബല്‍ അല്‍ മിനി മീറ്റ് സമാപിച്ചു. ഇരുപതു വര്‍ഷങ്ങളുടെ ഇടവേളകളില്‍ സ്‌ക്കൂളിന്റെ പടികളിറങ്ങി ജീവിതത്തിന്റെ വിവിധ കവലകളിലേക്ക് ഇറങ്ങി പോയവര്‍ ഒരുമിച്ചു ചേര്‍ന്ന് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും തിരികൊളുത്തി. പോയകാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടെ പങ്കുവെച്ചു. അശരണര്‍ക്കും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കും ഒരു തണലാകാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ തീരുമാനിച്ചു. സ്‌ക്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഒഎസ്എയുടെ ലക്ഷ്യം.

മലയാള വിഭാഗം അദ്ധ്യാപകനായ അഷ്റഫ്.എ എന്‍.കെയുടെ ”സ്വപ്നങ്ങളുടെ പൂക്കള്‍” എന്ന കൃതിയുടെ പ്രകാശന ചടങ്ങ് ഗ്ലോബല്‍ അല്‍ മിനി മീറ്റ് ന് മാറ്റുക്കുട്ടി. പ്രശസ്ത എഴുത്തുകരനും കഥാകൃത്തുമായ പി.സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകം പി.സുരേന്ദ്രനില്‍ നിന്നും ഡോ:മുസ്തഫ ഏറ്റുവാങ്ങി.
ഷാജി. പുലാമന്തോള്‍ പുസ്തകം പരിചയപ്പെടുത്തി.അഷ്‌റഫ്.എ.എന്‍.കെ.മറുമൊഴി പറഞ്ഞു.

sameeksha-malabarinews

പൂര്‍വ്വ വിദ്യാര്‍ത്ഥി സുഹറ വി.ടി. കൈപ്പുറത്തിന്റെ ‘ഒരു മൈലാഞ്ചിച്ചെടി പറഞ്ഞ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതേ വേദിയില്‍ നടന്നു.ഹയര്‍ സെക്കന്റെറി അദ്ധ്യാപിക സുമ ടീച്ചര്‍ പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ പ്രധാന അധ്യാപകനായ കെ എസ് കൃഷ്ണ കുമാറിനെയും ലാബ് അസിസ്റ്റന്റ് കാസിം കട്ടുപ്പറയെയും ആദരിച്ചു.

ഒഎസ്എ പ്രതിനിധി ഡോ: നൗഫല്‍, ഷാജഹാന്‍ എടപ്പലം,കബീര്‍ തേളത്ത്,ഡോ.മുസ്തഫ,പി.വി.ഷരീഫ്,വി.പി.ബാപ്പു,അഷ്‌റഫ് മാസ്റ്റര്‍ (പ്രിന്‍സിപ്പല്‍ ), മുഹമ്മദ്.സി,ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!