Section

malabari-logo-mobile

മുന്‍ മന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

HIGHLIGHTS : കൊച്ചി: മുന്‍ ധനമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോന്‍(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ...

കൊച്ചി: മുന്‍ ധനമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോന്‍(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി അദേഹം ചികിത്സയിലായിരുന്നു. വെള്ളിയാഴച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

അഡ്വ.അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷമിക്കുട്ടിയമ്മയുടെയു മകനായി 1927 ജനുവരി 15 ന് എറണാകുളത്താണ് ജനനം.

sameeksha-malabarinews

എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലും വിദ്യഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.

വിദ്യാര്‍ത്ഥിയായിരിക്കെ സ്വതന്ത്ര്യ സമരത്തിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. 1945 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1971 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1987 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി.

കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍ എന്ന ആത്മകഥയും ഗാന്ധിയുടെ പീഡാനുഭവങ്ങള്‍(നാടക വിവര്‍ത്തനം), മറുവാക്ക്(ലേഖന സമാഹാരം)എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

ഭാര്യ: കെ പ്രഭാവതി മേനോന്‍(റിട്ട.ടീച്ചര്‍).മക്കള്‍:അഡ്വ.വി അജിത് നാരായണന്‍(മുന്‍ സീനിയര്‍ ഗവ.പ്ലീഡര്‍),ഡോ.വി മാധവചന്ദ്രന്‍. മരുമക്കള്‍: ഡോ.ശ്രീജ അജിത്ത്(അസി.പ്രൊഫസര്‍ സെന്റ് പീറ്റേഴ്‌സ് കോളേജ്,കോലഞ്ചരി),പ്രീതി മാധവ്(അസി.പ്രൊഫസര്‍ എംഇഎസ് കോളേജ് എടത്തല).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!