നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സുപ്രീംകോടതി സ്‌റ്റേ

ദില്ലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് രേഖയാണോ,തൊണ്ടി മുതലാണോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ.

വേനല്‍ അവധിക്ക് ശേഷം ജൂലൈയില്‍ കോടതി തുറക്കുമ്പോഴാകും സര്‍ക്കാര്‍ നിലപാട് അറിയിക്കുക. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റിയത്.

ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് ഉണ്ടാകുന്നത് വരെ ആണ് സ്റ്റേ.

Related Articles