
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, മേണ്‍ സ്റ്റാക്ക് ട്രെയിനര്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ഡാറ്റാ അനലിറ്റിക്സ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0495 2370176.
സ്പോര്‍ട്സ് സ്‌കൂളില്‍ നിയമനം
കണ്ണൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ വിവിധ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ക്ലര്‍ക്ക് (എസ്ടി വിഭാഗം മാത്രം), കൗണ്‍സലര്‍ (എസ്ടി വിഭാഗത്തിന് മുന്‍ഗണന), സ്റ്റാഫ് നഴ്‌സ് (എസ്ടി വിഭാഗത്തിന് മുന്‍ഗണന), കാറ്ററിങ് അസിസ്റ്റന്റ് (എസ്ടി വിഭാഗത്തിന് മുന്‍ഗണന), ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ (ട്രേഡ്-ഇലക്ട്രീഷ്യന്‍ അല്ലെങ്കില്‍ വയര്‍മാന്‍, എസ്ടി വിഭാഗത്തിന് മുന്‍ഗണന) എന്നീ തസ്തികകളിലാണ് നിയമനം.
മെയ് രണ്ടിന് വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷ, ബയോഡേറ്റ എന്നിവയോടോപ്പം ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അയക്കണം. വിലാസം – പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍, കരിന്തളം, പെരിങ്ങോം പിഒ, കണ്ണൂര്‍ 670353. ഫോണ്‍: 8848554706.
അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.
അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം തപാല്‍ മുഖേനയോ calicutlawcollegeoffice@gmail.com ഇ-മെയിലിലോ ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. മെയ് 12, 13 തീയതികളില്‍ നിയമം, 15ന് മാനേജ്‌മെന്റ്, 16ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച. സമയം: രാവിലെ 10.30. കൂടുതല്‍ വിവരങ്ങള്‍ https://gickozhikode.ac.in/ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2730680.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




