
അരിയല്ലൂര്‍: ഒരു അധ്യാപിക എന്നതിനപ്പുറം സാമൂഹ്യ ബന്ധങ്ങള്‍ കെട്ടിപടുക്കുന്നതില്‍ പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തില്‍ മുമ്പേ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു ശ്രീമതി ഇന്ദിര ബായ് ടീച്ചര്‍ എന്ന് പി
അബ്ദുള്‍ ഹമീദ് എം എല്‍ എ . ഇന്നലെ അന്തരിച്ച ഇന്ദിരാ ബായ് ടീച്ചറുടെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോശി പി തോമസ് അദ്ധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ.വി എസ് ജോയ്,അനീഷ് വലിയാട്ടൂര്‍(സി പി എം ), നിസാര്‍ കുന്നുമ്മല്‍(ഐ യു എം എല്‍), ജയകൃഷ്ണന്‍(ബി ജെ പി ), റൂബിന(സി പി ഐ) വത്സല (എന്‍ സി പി എസ്), ബാബു പള്ളിക്കുന്ന് (ആര്‍ ജെ ഡി) ,വി അബ്ദുള്‍മജീദ് (ക്ഷീര വികസന ഓഫീസര്‍), കോണ്‍ഗ്രസ് നേതാക്കളായ ഫാത്തിമ റോഷന്‍, ഷാജി പച്ചേനി, ഒ രാജന്‍ , ടി വനജ, എ കെ അബ്ദു റഹ്മാന്‍, വിരേന്ദ്ര കുമാര്‍, ഫാത്തിമ ബീവി, ഉണ്ണി മൊയ്തു മുതലായവര്‍ അനുസ്മരണ ഭാഷണം നടത്തി.
നേരത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം എ പി അനില്‍കുമാര്‍ എം എല്‍ എ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




