
പരപ്പനങ്ങാടി നഗരസഭയിലെ അങ്കണവാടി കുട്ടികള്‍ക്കായി കുന്നിമണികള്‍ എന്ന പേരില്‍ അങ്കണവാടി കാലോത്സവം ജാസ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. 860 ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത് കൊണ്ട് അവരുടെ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ സുഹറ ടീച്ചര്‍, സി നിസാര്‍ അഹമ്മദ്, ഖൈറുന്നിസ താഹിര്‍, മുന്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, പി വി മുസ്തഫ ,കൗണ്‍സിലര്‍മാരായ കാര്‍ത്തികേയന്‍, മഞ്ജുഷ പ്രലോഷ്, മറ്റു കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷീജ ജോസഫ് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




