കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് സർവകലാശാലയിൽ സിനിമാ പ്രദർശനം

കാലിക്കറ്റ് സർവകലാശാലയിൽ സിനിമാ പ്രദർശനം

എജ്യുക്കേഷണൽ മൾട്ടി മീഡിയ റിസർച്ച് സെന്ററും ( ഇ.എം.എം.ആർ.സി. ) കാലിക്കറ്റ് സർവകലാശാലാ ഫിലിം സൊസൈറ്റിയും സംയുക്തമായി സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. മികച്ച നവാഗത സംവിധായകനും മികച്ച നടിക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘ തടവ് ‘ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ ഏപ്രിൽ 24-ന് വൈകീട്ട് 5.30-ന് പ്രദർശിപ്പിക്കും. ശേഷം സംവിധായകൻ ഫാസിൽ റസാഖുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. പ്രവേശനം സൗജന്യമാണ്.

പരീക്ഷാ അപേക്ഷ

എൻജിനീയറിങ് കോളേജുകളിലെ (സർവകലാശാലാ എൻജിനീയറിങ് കോളേജ് (സി.യു. – ഐ.ഇ.ടി.) ഒഴികെ) ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മെയ് അഞ്ചു വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 24 മുതൽ ലഭ്യമാകും.

ഐ.പി.ആർ. അസോസിയേറ്റ് നിയമനം

കാലിക്കറ്റ് സർവകലാശാലാ ഐ.പി.ആർ. സെല്ലിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഐ.പി.ആർ. അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ മെയ് ആറിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top