നടി മീരാജാസ്മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ നഗരസഭ തടഞ്ഞു

meera 11തിരു : പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മീരാജാസ്മിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. മീരാജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ വിവാഹം കഴിച്ചു എന്ന പരാതി നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി. ഇതിനെ കുറിച്ചനേ്വഷിക്കാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മീരാജാസ്മിനും, തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ടൈറ്റസും ഫെബ്രുവരി 12 നാണ് എല്‍ എം എസ് പള്ളിയില്‍ വെച്ച് വിവാഹിതരായത്. ആദ്യഭാര്യയുടെ ഭീഷണിയെ തുടര്‍ന്ന് അനില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത് അന്ന് തന്നെ വാര്‍ത്തയായിരുന്നു.

Share news
error: Content is protected !!
Scroll to Top