അബ്ദുള്ളക്കുട്ടി എം എല്‍ എ ക്കെതതിരെ കയ്യേറ്റ ശ്രമം

Abdullakuttyകണ്ണൂര്‍ : കോണ്‍ഗ്രസ്സ് എം എല്‍ എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കയ്യേറ്റ ശ്രമം. കോണ്‍ഗ്രസ്സ് ജില്ലാ നേതാവ് കെ പ്രമോദാണ് വീട്ടില്‍ കയറി എം എല്‍ എ യെ ആക്രമിച്ചത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

ദേശീയപാതാ സ്ഥലമെടുപ്പിനെ കുറിച്ച് സംസാരിക്കാന്‍ എം എല്‍ എ യുടെ വീട്ടിലെത്തിയതായിരുന്നു പ്രമോദും സംഘവും. ഭൂമി നഷ്ടപ്പെടുന്നവര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം എം എല്‍ എ വിളിച്ചു ചേര്‍ത്തിയ യോഗത്തില്‍ സ്ഥലമേറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കയ്യേറ്റം നടന്നിട്ടില്ലെന്നും അബ്ദുള്ളക്കുട്ടിയും, പ്രമോദും തമ്മില്‍ വാക്കേറ്റം മാത്രമാണ് നടന്നിട്ടുള്ളതെന്നും കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

 

Share news
error: Content is protected !!
Scroll to Top